മനാമ: ബഹ്റൈൻ പ്രതിഭയുടെ നോർക്ക-ക്ഷേമനിധി അംഗത്വ വിതരണ കാമ്പയിൻ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. നോർക്ക വകുപ്പ് നടത്തിവരുന്ന സേവനങ്ങളെ കുറിച്ചും നോർക്കയിൽ അംഗമാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ നോർക്കയുടെയും പ്രവാസി ക്ഷേമനിധിയുടെയും ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
പ്രവാസി കമീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ പ്രവാസ മേഖലയിൽ നോർക്ക നടത്തിവരുന്ന ശക്തമായ ഇടപെടലുകളെപ്പറ്റിയും സേവനങ്ങളെയും കുറിച്ച് സംസാരിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ ആശംസ നേർന്നു. കേന്ദ്ര കമ്മിറ്റി അംഗവും മുഹറഖ് മേഖല പ്രസിഡന്റുമായ കെ.പി. അനിൽ അധ്യക്ഷത വഹിച്ചു. നോർക്ക-ക്ഷേമനിധി കൺവീനർ പ്രദീപൻ സ്വാഗതവും ജോ. കൺവീനർ ലിജിത് നന്ദിയും പറഞ്ഞു. പരിപാടിയുടെ സാങ്കേതിക നിർവഹണം ബേസിലിന്റെ നേതൃത്വത്തിലായിരുന്നു.