മനാമ: ഈസ്റ്റ് റിഫ കെ.എം.സി.സിയുടെ പ്രവർത്തന ഉദ്ഘാടനവും ഇലക്ട്രിക് ബൈക്കിന്റെ താക്കോൽദാനവും സംഘടിപ്പിച്ചു. റഫീഖ് കുന്നത്തിന്റെ അധ്യക്ഷതയിൽ എസ്.വി. ജലീൽ യോഗം ഉദ്ഘാടനം ചെയ്തു. ദീർഘകാലമായി സൈക്കിളിൽ ഉപജീവനമാർഗം കണ്ടെത്തിക്കൊണ്ടിരുന്ന കെ.എം.സി.സി പ്രവർത്തകൻ ആർ.കെ. മുഹമ്മദിന് നൽകുന്ന ഇലക്ട്രിക് ബൈക്കിന്റെ താക്കോൽദാനം എസ്.വി. ജലീൽ നിർവഹിച്ചു.
അസ്ലം വടകര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി എം.എ. റഹ്മാൻ, ഇ.എം. ഹുസൈൻ, സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു. ആർ.കെ. മുഹമ്മദ്, സി.പി. ഉമ്മർ, എ.എ. അബ്ദുറസാഖ്, സാജിദ് കൊല്ലിയിൽ, സാജിർ സി.ടി.കെ, റസാഖ് മണിയൂർ, കെ. റമീസ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി.ടി. അഷ്റഫ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സമീർ മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.