മനാമ: സമൂഹവുമായി ഇടപെടാനും എല്ലാ സന്തോഷങ്ങളും ആഘോഷിക്കാനും ആഗ്രഹിക്കുന്ന സമൂഹത്തിന്റെ നാനാതുറകളിലുള്ള കുട്ടികളും മുതിർന്നവരുമായ ഡൗൺ സിൻഡ്രോം ഉള്ളവരുമായി ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ ഡാന മാളിൽ ഹൃദയസ്പർശിയായ ഒരു നടത്തം ലുലു സംഘടിപ്പിച്ചു. മാർച്ച് 21 ന് വരുന്ന വേൾഡ് ഡൗൺ സിൻഡ്രോം ദിനത്തിന്റെ മുന്നോടിയായാണ് ഈ സംഭവം. ബഹ്‌റൈനിലെ ഡൗൺ സിൻഡ്രോം ഉള്ള ആളുകളുടെ സാധ്യതകളെയും ആവശ്യങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന വൺ ഹാർട്ട്ബഹ്‌റൈൻ സംഘടിപ്പിച്ച നടത്തത്തിൽ 160-ലധികം ആളുകൾ പങ്കെടുത്തു. വിശാലമായ ഡാന മാൾ നടപ്പാതയാണ് നടത്തത്തിന്റെ നിയുക്ത പാത. ലുലു ഹൈപ്പർമാർക്കറ്റ് ക്രമീകരണങ്ങൾ സ്പോൺസർ ചെയ്തു. ഡൗൺ സിൻഡ്രോമിനെക്കുറിച്ച് അവബോധം വളർത്താൻ വൺഹാർട്ട് ബഹ്‌റൈനുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ഡൗൺ സിൻഡ്രോം ഉള്ള ആളുകളെ സന്തോഷിപ്പിക്കാനും, അവരുടെ ജീവിതം സമ്പന്നമാക്കാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.