bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ആ​ൻ​ഡ്​​ യൂ​ത്ത് വി​ങ് ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

WhatsApp Image 2022-03-28 at 12.43.45 PM

മ​നാ​മ: ബഹ്‌റൈൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ആ​ൻ​ഡ്​​ യൂ​ത്ത് വി​ങ്​ കിം​സ് ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ബ​ഹ്റൈ​ൻ സാ​ധാ​ര​ണ ജീ​വി​ത​വു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ൾ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​െ​ന്‍റ ആ​വ​ശ്യ​ക​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫ​സ​ലു​ൽ ഹ​ഖ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗ​വും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​യ​മി​ല്ലാ​ത്ത കൃ​ഷി​യെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന നാ​രാ​യ​ണ​ൻ​കു​ട്ടി മാ​പ്പാ​ല പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച്​ കിം​സി​ൽ പു​തു​താ​യി ചാ​ർ​ജെ​ടു​ത്ത ഡോ. ​ജൂ​ലി​യ​ൻ ജോ​ണി ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി. കിം​സ് സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ്​ അ​സി​സ്റ്റ​ന്‍റ്​ എം.​വി. അ​നു​ഷ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ ഇ.​എ​ൻ. താ​രി​ഖ് സ്വാ​ഗ​ത​വും പി.​കെ. വേ​ണു​ഗോ​പാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഷി സാ​ദ​ത്ത്, സൈ​ന​ൽ, കാ​സിം പാ​ട​ത്ത​കാ​യി​ൽ, നാ​സ​ർ ടെ​ക്സിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!