മനാമ: കഴിഞ്ഞ 14 വർഷങ്ങളായി തണൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാതെ മുന്നേറുകയാണെന്ന് ചെയർമാൻ ഡോ. ഇദ്‌രീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം മനാമ കെ-സിറ്റി ഹാളിൽ തണൽ – ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ പൊതുയോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതം പറഞ്ഞു.
ട്രഷറർ നജീബ് കടലായി, ചീഫ് കോഡിനേറ്റർ മുജീബ് മാഹി, റഫീഖ് അബ്ദുല്ല, ഷെബീർ മാഹി, രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, ആർ. പവിത്രൻ, മറ്റ് ഭാരവാഹികളായ ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഫൈസൽ പാട്ടാണ്ടി, ജെ.പി.കെ. തിക്കോടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫുഡ് ചാലഞ്ച് പരിപാടിക്ക് ബഹ്‌റൈൻ പ്രവാസികൾ നൽകിയ സഹായം ജനറൽ കൺവീനർ വി.പി. ഷംസുദീന്റെ നേതൃത്വത്തിൽ ഡോക്ടർക്ക് കൈമാറി.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ അസൈനാർ കളത്തിങ്കൽ, നാസർ മഞ്ചേരി, മജീദ് തണൽ, ഫസലുൽ ഹഖ് തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്ക് സോമൻ ബേബി, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, എബ്രഹാം ജോൺ, എം.എം.സുബൈർ, ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, അസീൽ അബ്ദുറഹ്മാൻ, റിസലുദീൻ പുന്നോൽ, നൂറുദ്ദീൻ, റസാഖ് മൂഴിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വി.കെ. ജയേഷ്, ലത്തീഫ് ആയഞ്ചേരി, ഹംസ മേപ്പാടി, ഉസ്മാൻ ടിപ്പ് ടോപ്, അഷ്‌കർ പൂഴിത്തല, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം, സമദ് മുയിപ്പോത്ത്, ഹുസ്സൈൻ വയനാട്, എ. പി. ഫൈസൽ, നൗഷാദ് മഞ്ഞപ്പാറ എന്നിവർ നിയന്ത്രിച്ച പരിപാടിക്ക് ലത്തീഫ് കൊയിലാണ്ടി നന്ദി പ്രകാശിപ്പിച്ചു.