മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 1,000 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 547,039 ആയി ഉയർന്നു. അതേസമയം ഏപ്രിൽ 1ന് 24 മണിക്കൂറിനിടെ 3,775 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 534 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 6,493 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. 1,471 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. 9,612,317 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,233,328 പേർ ഇതുവരെ ഓരോ ഡോസും 1,216,964 പേർ രണ്ട് ഡോസും 975,364 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.