bahrainvartha-official-logo
Search
Close this search box.

റമദാൻ പ്രചോദനവും പ്രതീക്ഷയും നൽകുന്നു 

IMG-20220331-WA0211
മനാമ: ദൈവത്തിന്റെ പ്രതിനിധിയായ മനുഷ്യൻ ഭൂമിയിൽ ഉത്തരവാദിത്വ ബോധത്തോടെ ജീവിക്കേണ്ടവനാണ് എന്ന ബോധ്യമാണ് റമദാൻ പകർന്നു നൽകുന്നതെന്നും അത് ദൈവത്തിലേക്കുള്ള പ്രചോദനവും പ്രതീക്ഷയുമാണെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താജുദ്ദീൻ മദീനി വ്യക്തമാക്കി.
റമദാൻ മാനസികമായും ശാരീരികമായും  വൈജ്ഞാനികമായും തയ്യാറെടുപ്പുകൾ നടത്താൻ നമുക്കാവണം. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ യൂണിറ്റ് കെ സി റ്റി ഹാളിൽ നടത്തിയ അഹ്‌ലൻ റമദാൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫ്രന്റ്‌സ് എക്സിക്യൂട്ടീവ് അംഗം പി.പി ജാസിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് എം.എം സുനീർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!