മനാമ: നാൽപ്പത് വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്ത് വന്നിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ് മരിച്ചത്. ബാൻസ് ട്രേഡിങ് ആന്‍റ് കോൺട്രാക്ടിങ് കമ്പനിയിൽ കൗണ്ടർ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സുഹ്റാബി മിനിക്കിൻറകം. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ റഹൂഫ് (ഇരുവരും ബഹ്റൈൻ), റിസ്വാന. മരുമക്കൾ: ഹക്കീൽ (ദുബൈ), ആയിശ, സൈമ.
ഖബറടക്കം ബഹ്റൈനിൽ നടക്കും. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു.