bahrainvartha-official-logo
Search
Close this search box.

ലോകാരോഗ്യ ദിനം ആഘോഷിച്ച് ബഹ്‌റൈൻ

New Project - 2022-04-08T042033.596

മനാമ: എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ആഘോഷിക്കുന്ന ലോകാരോഗ്യ ദിനത്തിൽ ബഹ്റൈനും പങ്കുചേർന്നു. ഈ വർഷം, “നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം” എന്നതാണ് ലോകാരോഗ്യ സംഘടന (WHO) യുടെ തീം. നമ്മുടെ ഗ്രഹത്തിന്റെയും നമ്മുടെ സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുകയാണ് ഈവർഷത്തെ തീം ചൂണ്ടിക്കാട്ടുന്നത്.

ലോകമെമ്പാടുമുള്ള വ്യക്തികൾ, കമ്മ്യൂണിറ്റികൾ, ഗവൺമെന്റുകൾ, ഓർഗനൈസേഷനുകൾ എന്നിവ നമ്മുടെ ഗ്രഹത്തെയും നമ്മുടെ ആരോഗ്യത്തെയും സംരക്ഷിക്കാൻ അവർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും തീം പറയുന്നു. 2022ലെ ലോകാരോഗ്യ ദിനത്തിൽ മനുഷ്യ ക്ഷേമത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും മുൻഗണന നൽകാൻ സർക്കാരുകളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിക്കുന്നു. ഊർജത്തിന്റെ ഉൽപ്പാദനവും ഉപയോഗവും കുറയ്ക്കുക, കാർബൺ ബഹിർഗമനം കുറയ്ക്കൽ, ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കുക, പുകവലിക്കെതിരെ പോരാടുക , പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക എന്നിവ നടപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!