മനാമ: ലുലു ഹൈപ്പർമാർക്കറ്റ് വിൻ ബിഗ് ദിസ് റമദാൻ കാമ്പെയ്‌നിന്റെ രണ്ടാമത്തെ ഇ റാഫിൾ നറുക്കെടുപ്പ് നടത്തി. 175 ഭാഗ്യശാലികൾക്ക് 7,500 ബഹ്റൈൻ ദിനാർ വിലയുള്ള ലുലു ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക.
റിഫയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് രണ്ടാം ഘട്ട നറുക്കെടുപ്പ് നടന്നത്. 100 ഉപഭോക്താക്കൾക്ക് 25 ബഹ്റൈൻ ദിനാർ മൂല്യവും 50 ഉപഭോക്താക്കൾക്ക് 50 ബഹ്റൈൻ ദിനാർ മൂല്യമുള്ള വൗച്ചറുകളും നേടി. 100 ബഹ്റൈൻ ദിനാർ മൂല്യമുള്ള വൗച്ചറുകളുടെ വലിയ സമ്മാനം 25 ഉപഭോക്താക്കൾക്കാണ് ലഭിച്ചത്. പ്രത്യേക ജനപ്രിയ ബ്രാൻഡുകൾ ഷോപ്പിംഗ് ചെയ്യുന്നതിലൂടെ സ്വർണമോ സമ്മാന കാർഡുകളോ നേടാനും സാധിക്കും. 10 ഗ്രാൻഡ് സമ്മാന ജേതാക്കൾ 100 ഗ്രാം സ്വർണ്ണ നാണയം നേടും. 100,000 ബഹ്റൈൻ ദിനാർ മൂല്യമുള്ള ലുലു ഷോപ്പിംഗ് വൗച്ചറുകൾ നേടുന്നതിന് നറുക്കെടുപ്പിൽ പ്രവേശിച്ചാൽ ഒരു ഇ-റാഫിൾ ലഭിക്കും, കൂടുതൽ ബ്രാൻഡുകൾ വാങ്ങിയാൽ രണ്ട് ഇ-റാഫിൾ ടിക്കറ്റുകൾ ലഭിക്കും. മാർച്ച് 24 ന് ആരംഭിച്ച പ്രൊമോഷൻ മെയ് 9 വരെ തുടരും. 5 ദിനാറിന് ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ആർക്കും നറുക്കെടുപ്പിൽ പങ്കാളികളാവാം.