ദാറുൽ ഈമാൻ ‘റമദാൻ മജ്‌ലിസ്’ ശ്രദ്ധേയമായി

New Project - 2022-04-11T014946.827

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച റമദാൻ മജ്‌ലിസ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഓൺലൈനിൽ നടന്ന പരിപാടി ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി  മുൻ ചെയർമാനുമായ  തൊടിയൂർ മുഹമ്മദ് കുഞ് മൗലവി ഉദ്‌ഘാടനം ചെയ്തു. മനുഷ്യമനസുകളെ ശുദ്ധമാക്കാനും തെറ്റുകളിൽ നിന്നും വിരമിക്കാനുമുള്ള അവസരമാണ് റമദാൻ നൽകുന്നതെന്ന് പരിപാടിയിൽ പ്രഭാഷണം നടത്തിയവർ ഉണർത്തി.  പരസ്പര സ്നേഹവും സാഹോദര്യവും സഹവർത്തിത്വവുമാണ് വ്രതത്തിലൂടെ നേടിയെടുക്കേണ്ടത്. എല്ലാ മനുഷ്യരോടും കാരുണ്യത്തോടെ പെരുമാറാനും അശരണരെ ചേർത്ത് പിടിക്കാനും സാധിക്കണം. സമൂഹത്തിൽ ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് സാന്ത്വനമാവാൻ വിശ്വാസികൾ കൂടുതൽ ഉത്സുകരാകുന്ന മാസം കൂടിയാണിത്. ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കാനും അത് നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താന്, ജാഗ്രത പാലിക്കണം. സമൂഹത്തിലെ ദാരിദ്ര്യ നിർമാർജനത്തിനുള്ള വ്യവസ്ഥയും വിശ്വാസിയുടെ സാമ്പത്തിക ജീവിത ശുദ്ധീകരണവുമാണ് സകാത്തിലൂടെ സാധ്യമാവുന്നതെന്ന് വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിച്ച പണ്ഡിതന്മാർ ചൂണ്ടിക്കാട്ടി. പ്രമുഖ യുവ  പ്രഭാഷകൻ അൻസാർ നന്മണ്ട, യുവ പണ്ഡിതനും പെരിന്തൽമണ്ണ നോളജ് വേൾഡ് പ്രോജക്ട് ഡയറക്ടർ  ശറഫുദ്ധീൻ എ.ടി, ദാറുൽ ഈമാൻ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി എന്നിവർ പ്രസംഗിച്ചു. ജാസിർ പി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം. അബ്ബാസ് സ്വാഗതവും അബ്ദുൽ ഖയ്യൂം ഖിറാഅത്തും നടത്തി. ഷാനവാസ് എ.എം, യൂനുസ് രാജ്, മുഹമ്മദ് ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!