bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ് സുധീശ് രാഘവൻ്റെ പുതിയ നോവൽ തമോദ്വാരം പ്രകാശനം ചെയ്യുന്നു

New Project - 2022-04-17T034431.503

മനാമ: ഭൂമിയുടെ മകൾ, ഭൂതക്കാഴ്ചകൾ എന്ന നോവലുകൾക്ക് ശേഷം സുധീശ് രാഘവൻ രചിച്ച തമോദ്വാരം ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രക്ക് നൽകി പ്രകാശനം ചെയ്യും.

എപ്രിൽ 18 തിങ്കളാഴ്ച വൈകീട്ട് 7.30 ന് സമാജം ബാബു രാജൻ ഹാളിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒരേ സമയം കീഴാള ജീവിതത്തിൻ്റെ അസ്വസ്ഥജനകമായ ആവിഷ്ക്കാരവും അനിതിയോടുള്ള അടങ്ങാത്ത സർഗ്ഗാത്മക സംവാദമായിതീരുന്ന നോവൽ കേരള ചരിത്രത്തിലെ ചരിത്ര പുരുഷൻമാരെ ധൈഷണീക വ്യവഹാരത്തിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന മികച്ച രചനയാണെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു.

ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സജി മർക്കോസ്, ഇ എ സലീം, ഷബിനി വാസുദേവ് ,എൻ.പി ബഷീർ തുടങ്ങിയവർ തുടർന്ന് സംസാരിക്കുന്നതായിരിക്കും. മുൻ ബഹറൈൻ പ്രവാസിയും സമാജം മെംബറുമായിരുന്ന നോവലിസ്റ്റ് സുധീശ് രാഘവൻ്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പുസ്തക പ്രകാശനത്തിലേക്കു് ബഹറൈനിലെ മുഴുവൻ പുസ്തകപ്രേമികളെയും ക്ഷണിക്കുന്നതായി സമാജം വാർത്താക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!