മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഈസ്റ്റർ ശുശ്രൂഷയിലെ “ഉയർപ്പ് പ്രഖ്യാപനം” അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവക വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, റവ. ഫാദർ സുനിൽ കുര്യൻ ബേബി എന്നിവരുടെ സഹകാർമ്മികത്വത്തിലും നടന്നു.
