മനാമ: ബഹ്റൈൻ ഫുട്ബോൾ ലവേഴ്സിന്റെ നേതൃത്വത്തിൽ മനാമ റെസ്റ്റോറന്റിൽ നോമ്പ് തുറ സംഘടിപ്പിച്ചു. ബഹ്റൈനിലെ ഒരു പറ്റം ഫുട്ബാൾ പ്രേമികൾ സംഗമത്തിൽ പങ്കെടുത്തു
മറീന ടീം മാനേജർ ജെറി ഉൽഘാടനം ചെയ്തു. നിസാർ ഉസ്മാൻ, സജ്ജാദ്. ഷബീർ. ഉബൈദ് പൂമംഗലം തുടങ്ങിയവർ പരിപാടിക് ആശംസകൾ നേർന്നു. തുടർന്നു നടന്ന ചടങ്ങുകൾക്ക് അർഷാദ്. സാദിക്ക്. ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.