bahrainvartha-official-logo
Search
Close this search box.

പാക്ട് ബഹ്റൈൻ അംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

IMG-20220417-WA0024

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) അംഗങ്ങൾക്കായി ഇന്ത്യൻ ക്ലബ്ബിൽ വച്ച് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടീം ഡെവലപ്മെൻറ്, ടീം സ്പിരിറ്റ് വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ മത്സരത്തിൽ ടീമുകൾക്കായി ഫ്രീ എൻട്രിയാണ് സംഘാടകർ ഒരുക്കിയിരുന്നത്. മത്സരം വീക്ഷിക്കാൻ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ കാണികളായും ഉണ്ടായിരുന്നു.

മത്സരത്തിന് അതിഥികളായി ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് – സാനിപോൾ, ആക്ടിങ് ജനറൽ സെക്രട്ടറി – ഗോപുകുമാർ, ക്രിക്കറ്റ് സെക്രട്ടറി- റെമി എന്നിവരുടെ സാന്നിധ്യവുമുണ്ടായി. നിറഞ്ഞ ഹർഷാരവങ്ങൾക്കും കയ്യടികൾക്കൊടുവിൽ വിജയികളെ പ്രഖ്യാപിക്കുകയും മനോഹരമായി ഡിസൈൻ ചെയ്ത ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.

പാക്ട് 2022 ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻ: അത്തിക്കോട് ആശാൻ ടീം ക്യാപ്റ്റൻ : രാജീവ് മേനോൻ , വൈസ് ക്യാപ്റ്റൻ സതീഷ് ഗോപാലകൃഷ്ണൻ

റണ്ണേഴ്സ്പ്: തൃത്താല തമ്പാൻ ടീം
ക്യാപ്റ്റൻ : വിഘ്നേഷ് പെരുവെമ്പ , വൈസ് ക്യാപ്റ്റൻ : മൂർത്തി

വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യൻ:
ഷൈനിങ് സ്റ്റാർസ് ടീം
ക്യാപ്റ്റൻ – ഉമാ ഗണേഷ്, വൈസ് ക്യാപ്റ്റൻ- കൃപ രാജീവ്

വനിതാക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സപ്– സ്ട്രൈക്കേഴ്സ് ഇലെവൻ ടീം
ക്യാപ്റ്റൻ – ജയാ മൂർത്തി, വൈസ് ക്യാപ്റ്റൻ- ഉഷ സുരേഷ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!