bahrainvartha-official-logo
Search
Close this search box.

സതേൺ ഗവർണറേറ്റിൽ മാലിന്യ നിക്ഷേപണത്തിനായി ഓട്ടോമാറ്റിക് ഡിസ്പെൻസറുകൾ

mmoo

മനാമ: സതേൺ ഗവർണറേറ്റിൽ താമസിക്കുന്നവർക്ക് ഗാർബേജ് ബാഗുകൾക്കായി ഇനി മുനിസിപ്പാലിറ്റിയിൽ ക്യൂവിൽ നിൽക്കേണ്ടതായി വരില്ല. റിഫയിൽ എൻമാ മാളിൽ ആരംഭിച്ച ഈസി സംവിധാനത്തിന്റെ ഭാഗമായി ഗവർണേറ്റിലെ നാലു മാളുകളിലും വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ബിൻ ബാഗ് ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തവർ അവരുടെ സി.പി.ആർ നമ്പറും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അക്കൗണ്ട് നമ്പറും ഉപയോഗിച്ച് 30 ബാഗുകൾ അടങ്ങിയ ഒരു പാക്കറ്റ് സ്വന്തമാക്കാം. ഓട്ടോമാറ്റിക് ഡിസ്പെൻസറുകൾ എൻമാ മാളിലും ഇസ ടൗണിലെ അൽ മുണ്ടസാഹ് സ്റ്റോറിലും റൈഫയിലെയും അസ്കറിനലെയും റമീസ് ഹൈപ്പർമാർക്കറ്റുകളിലുമാണ് സ്ഥിതി ചെയ്യുന്നത്.

സതേൺ മുനിസിപ്പാലിറ്റിയുടെ എഞ്ചിനീയർ മുനീറ ജാനഹിയാണ് ഈസി പ്രോജക്ട് രൂപകല്പന ചെയ്തത്. പഴയ സിസ്റ്റം ജനങ്ങൾക്ക് ജോലി സമയത് മുനിസിപ്പാലിറ്റി ഓഫീസുകൾ സന്ദർശിക്കുകയും വളരെ നീണ്ട ക്യൂവുകളിൽ കാത്തുനിൽകേണ്ടതായും വരുന്നതിനാലാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്.

“ഞാൻ ഈ ആശയം മുന്നോട്ടുവെച്ചപ്പോൾ വളരെയധികം പിന്തുണ ഉണ്ടായിരുന്നു – മറ്റ് രാജ്യങ്ങളിൽ ഇത് അംഗീകരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട് – കാരണം, ഇത്തരത്തിലുള്ള വെൻഡിംഗ് മെഷീൻ സംവിധാനം സർക്കാർ ആദ്യമായാണ് നൽകുന്നത്,” മിസ്സി ജാനഹി പറഞ്ഞു. ഈ പ്രോജക്ട് ജനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലുമുള്ള സേവനം നൽകുമെന്നു മുനിസിപ്പാലിറ്റി സേവനങ്ങൾ കൂടുതൽ സുഗമമായി നടപ്പിലാക്കാൻ ജനങ്ങൾക്ക് കൂടുതൽ അവസരമൊരുക്കിക്കൊടുക്കുന്ന ഒരു പദ്ധതി കൂടിയാണെന്ന്, “മിസ്സിസ് ജനഹി പറഞ്ഞു.

ഇസ ടൗണിലെ അൽ മണ്ടാസ് സ്റ്റോറിൽ 24 മണിക്കൂറുകളോളം ലഭ്യമാകുമെന്നതിനാൽ പുതിയ സേവനം കൂടുതൽ മെച്ചപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു. ഇതിന് ചെറിയ മനുഷ്യശ്രമവും, കുറച്ചു സംഭരണ ​​സ്ഥലവും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ലൊക്കേഷനുകളിലാണ് സ്ഥിതി ചെയ്യുന്നത്.

സതേൺ മുനിസിപ്പാലിറ്റിയിൽ നിന്നാണ് ഈ ആശയം വന്നത്. അതിനാൽ പരിപാടി ഇവിടെ ആരംഭിച്ചു. വിജയകരമായ നടത്തിപ്പിന് ശേഷം മറ്റ് ഗവർണറേറ്റുകളിൽ ഇത് പ്രാവർത്തികമാക്കണമെന്ന് സതേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അസീം അബ്ദുള്ളതിഫ് പറഞ്ഞു.

ഞായറാഴ്ച എൻമ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സതേൺ മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ അബ്ദുല്ലത്തിഫ്, മിസിസ് ജനഹി മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രി എസ്സാം ഖാലിഫ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!