bahrainvartha-official-logo

മഹത്വമേറിയ പുണ്യ രാവുകൾ; ഷിബു ബഷീർ എഴുതുന്നു

jpg_20220421_020738_0000

RAMADAN FEATURE: ഷിബു ബഷീർ (മൈത്രി സോഷ്യൽ അസോസിയേഷൻ)

അസലാമു അലെയ്ക്കും വറഹ്മത്തുള്ള…… ഒരോ മുസ്ലിമായ വ്യക്തിയും നിർബന്ധമായും നിർവ്വഹിക്കേണ്ട രണ്ടു കർത്തവ്യമാണ്, ഒന്ന് അഞ്ച് നേരത്തെ നമസ്ക്കാരം യഥാ സമയം നിർവ്വക്കക്കൽ രണ്ടാമത്തെത് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനവും. ഖുർആനിലും ഹദീസിലും നോമ്പിന് ” സോം” എന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. ഈ വാക്കിന്റെ അർത്ഥം വരുന്നത് വർജിക്കുക എന്നതാണ്. സാങ്കേതിക ഭാഷയിൽ സോം എന്നാൽ ഉപവാസം അല്ലെങ്കിൽ ഭക്ഷണ പാനീയങ്ങൾ ഒഴുവാക്കുക എന്നാണ് അർത്ഥമാക്കുന്നത്.

ആത്മാവിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമെന്ന നിലയിൽ ഉപവാസം എല്ലാ ദൈവിക മതങ്ങൾക്കും സാധാരണമാണ്. എൻസൈക്ലോപീഡിയ ഉപവാസം എന്ന ലേഖനത്തിന്റെ രചയിതാവ് പ്രസ്താവിക്കുന്നത് എതെങ്കിലും മത വ്യവസ്ഥയെ പൂർണമായും തിരിച്ചറിയപെടാത്തത് ഏത് വിധേനയും വിവരണത്തിന് പേരിടുന്നതിന് ബുദ്ധിമുട്ടാണ്. ഈ ഉപവാസം യഹൂദരും ക്രിസ്ത്യാനികളും നന്നായി നോക്കിയിട്ടുണ്ട്.

ഇസ്ലാമിനു മുമ്പുള്ള അറബികൾക്കിടയിലും നോമ്പ് ഒരു സാധാരണ മതപരമായ ആചാരമായിരുന്നു എന്ന് ഹദീസിന്റെ രേഖകൾ ധാരാളം സാക്ഷ്യപെടുത്തന്നു. അവർ മുഹറം പത്തിന് നോമ്പ് അനുഷ്ഠിച്ചിരുന്നു. ഈ ദിവസമാണ് അല്ലാഹു മൂസ നബിയേയും അദ്ദേഹത്തിന്റെ അനുചരൻമാരെയും രക്ഷിച്ചത്. ഫറോവ തന്റെ സൈന്യത്തോടൊപ്പം കടലിൽ മുങ്ങിമരിച്ച സംഭവം ഒർക്കുമല്ലോ. ഇതെല്ലാം അറബികൾക്കും മറ്റു ആളുകൾക്കും ഉപവാസം അനുഷ്ഠിക്കാനുo അല്ലെങ്കിൽ പ്രാചിത്യം നേടാനും അല്ലെങ്കിൽ വിലാപ ചടങ്ങുകൾക്ക് മുൻപുള്ള ഒരു തയാറെടുപ്പു ചടങ്ങായി പരിമിതമായിരിക്കന്നു.

ഇസ്ലാമിൽ ഉപവാസം പ്രതികമായ ഒരു ആത്മിയ അച്ചടക്കത്തിനും ആത്മീയ നിയന്ത്രണത്തിനുമുള്ള ഒരു ഉപാധിയാണ്. വാസ്തവത്തിൽ അതൊരു നിശ്ചിത കാലയളവിലേക്ക് തങ്ങളിൽ തന്നെയുള്ള എല്ലാ വിശപ്പും ദാഹവും സന്തോഷത്തോടെയും സത്യസന്തതയോടും ത്യജിക്കുന്നതിന്റെ നിർവ്വകിക്കുന്നതോടെപ്പം മതഭക്തിയോടെ കൂടിയുള്ള ഒരു വ്യയാമവുമാണ്. നോമ്പ് സാധു ആക്കുവാൻ കർമ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ച നിബന്ധനകൾക്കു പുറമേ ചില അച്ചടക്കങ്ങൾ നോമ്പ് കാലത്ത് പാലിക്കേണ്ടതുണ്ട്.

പ്രതിഫലത്തിന് നോമ്പ് അർഹമാക്കാൻ അത് അത്യാവശ്യവുമാണ്. നമ്മുടെ മുഴുവൻ അവയവങ്ങൾക്കും മനസിനും നിയന്ത്രണമേർപ്പെടുത്തലും തെറ്റുകളിൽ നിന്നുo അനാവശ്യങ്ങളിൽ നിന്നും തടയലുമാണ് അത്. വികാര വിചാരങ്ങളെ പ്രതിരോധിച്ച് നിലകൊള്ളാനാണ് മനുഷൻ കൽപിക്കപെട്ടിരിക്കുന്നത്. വികാരങ്ങൾക്ക് വിധേയപെട്ട് കഴിയുന്നവർ മൃഗതുല്യരായി അധപതിക്കും പോലെ എന്നാൽ നിയന്ത്രിക്കുന്നവർ വികാരങ്ങൾ തീരെ നല്കപ്പെട്ടിട്ടില്ലാത്ത മലക്കുകളുടെ പദവിയിലേക്ക് ഉയരുകയും ചെയ്യും. അതിനുള്ള ശ്രമമാണ് വ്രതാനുഷ്ഠാനം.

നോട്ടം നിയന്ത്രിക്കൽ, നാക്കിനെ സംരക്ഷിക്കൽ, ചെവിയെ സൂക്ഷിക്കൽ, മനസിനെ നിയന്ത്രിക്കൽ ഇതെല്ലാം ഒരു നോമ്പുകാരൻ സൂക്ഷ്മായി പാലിക്കേണ്ട കാര്യങ്ങൾ ആണ്. മതഭക്തിയും അല്ലാഹുവിനോടുള്ള തഖ്‌വയും നിറഞ്ഞ അന്തരീക്ഷമാണ് റമദാനിലെ നോമ്പിന്റെ സാമൂഹിക വശം.

ഖുർആൻ അവതരിച മാസമാണ് റമദാൻ. ഈ മസത്തിൽ ഖുർആനെ കുറിച് ചിന്തിക്കാതെയും പാരായണം ചെയ്യാതെയും അത് നമ്മുടെ ജീവിതത്തിൽ പകർത്താതെയും ഒരു നാളു പോലും നമുക്ക് കടന്ന് പോകാൻ സാധിക്കില്ല. ഈ മാസത്തന്റെ രാത്രികളിൽ തറാവീഹ് എന്ന ഒരു കൂട്ടായ നമസ്കാരം മുണ്ട്. ഈ മാസത്തിൽ കൂടുതൽ തഖ്‌വയോടും തീഷണത്തോടും കൂടിയാണ് സ്വദഖ നൽകുന്നത്. അങ്ങനെ മുസ്ലിം സമൂഹം മുഴുവൻ ദൈവ സ്നേഹത്താൽ പ്രചോദിതരാണ്. അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞതായി അബു ഹുറൈറ റിപോർട്ട് ചെയ്യപ്പെടുന്നു ‘റമദാൻ ആരംഭിച്ചാൽ സ്വർഗ്ഗത്തിന്റെ കവാടം തുറക്കപെടുകയും നരകത്തിന്റെ കവാടം അടയക്കപെടുകയും, പിശാചുക്കൾ ചങ്ങലകളിൽ ബന്ധിപ്പികപ്പെടുകയും ചെയ്യുന്നു’. ഈ പുണ്യമായ റമദാൻ മാസം അല്ലാഹു എല്ലാവർക്കും അർഹമായ അനുഗ്രഹം നൽകുമാറകട്ടെ..ആമീൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!