മനാമ: മനാമ സൂക്ക് കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പഴയ ടൂറിസ്റ്റ് ഹോട്ടല്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സൂക്കിലെ വിവിധ മേഖലകളിലെ കച്ചവടക്കാരും തൊഴിലാളികളും പങ്കെടുത്തു. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍, സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, എ.പി. ഫൈസല്‍, ഒ.കെ. കാസിം, റഫീഖ് തോട്ടക്കര തുടങ്ങിയവര്‍ പങ്കെടുത്തു. സൂക്ക് കെ.എം.സി.സി വൈസ് പ്രസിഡന്‍റ് നിസാര്‍ ഉസ്മാൻ നേതൃത്വം നൽകി.
മനാമ സൂക്ക് കെ.എം.സി.സി പ്രസിഡന്‍റ് ഇല്യാസ് വളപട്ടണം, ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍, ട്രഷറര്‍ ലത്തീഫ് നാദാപുരം, ഓര്‍ഗനൈസിങ് സെക്രട്ടറി എം.എ ഷമീര്‍, വൈസ് പ്രസിഡന്‍റുമാരായ നിസാര്‍ ഉസ്മാന്‍, ഷംസു പാനൂര്‍, വി.എം. അബ്ദുല്‍ ഖാദര്‍, അസീസ് ചാലിക്കര, മുഹമ്മദ് ട്രെസ്ബി, സെക്രട്ടറിമാരായ റാഷിദ് ബാലുശ്ശേരി, ജബ്ബാര്‍ പഴയങ്ങാടി, താജുദ്ദീന്‍ ബാലുശ്ശേരി, മൊയ്തു കല്ലിയോട്, സലീം കാഞ്ഞങ്ങാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.