മനാമ: കെ സിഎഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി 22-04-2022 ന് സംഘടിപ്പിക്കുന്ന ബൃഹത്തായ ഇഫ്താർ സംഗമത്തിലേക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ എ. പി ഉസ്താദ് മുഖ്യാതിഥിയായെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് 4-30ന് ബദർ മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ കർണാടക ജംയ്യത്തുൽ ഉലമ അംഗം ജി.എം മുഹമ്മദ് കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. പലസ്തീൻ അംബാസഡർ ഉൾപ്പെടെ ബഹ്റൈനിലെ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കെ സിഎഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.