bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

New Project - 2022-04-22T055745.725

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ ബഹ്‌റൈനിലെ സാമൂഹികരംഗത്തുള്ളവരുടെ ഒത്തുചേരൽ കൂടിയായി മാറി. മുഹറഖ് അൽ ഇസ്‌ലാഹ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ  പ്രമുഖ എഴുത്തുകാരനും സോഷ്യൽ ആക്ടിവിസ്റ്റുമായ ടി.മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരെ ഏറ്റവും നല്ല മനുഷ്യരാക്കുന്ന മഹിതമായ പ്രവർത്തനമാണ് നോമ്പ് എന്ന് അദ്ദേഹം പറഞ്ഞു. വിശപ്പിനെ എങ്ങിനെ സമീപിക്കുന്നു എന്നതാണ് മനുഷ്യരെ ഇതര ജീവിജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. കൊടുക്കൽ വാങ്ങലുകളുടെയും ഒത്തുചേരലുകളുടെയും മാസം കൂടിയാണ് റമദാൻ. വിശുദ്ധ ഖുർആൻ അവതരണം ആണ് ഈ മാസത്തെ പ്രാധാന്യമുള്ളതാക്കുന്നത്. ഏതെങ്കിലും വിഭാഗത്തിന് വേണ്ടി അവതരിപ്പിക്കപ്പെട്ട വേദമല്ല ഖുർആൻ. മുഴുവൻ മനുഷ്യരും ആണ് അതിന്റെ അഭിസംബോധിതരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പി.വി രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, റോയ് സി ആന്‍റണി, വിനു ക്രിസ്റ്റി, മോനി ഓടിക്കണ്ടത്തിൽ, സുഹൈൽ മേലടി, സൈഫുല്ല കാസിം, ഹംസ മേപ്പാടി, എബ്രഹാം ജോൺ, ഫൈസൽ എഫ്.എം, പ്രിൻസ് നടരാജൻ, ജയ്ഫർ മൈദാനി, സോമൺ ബേബി, മണിക്കുട്ടൻ, പ്രവീൺ കൃഷ്ണ, ഷബീർ മുക്കൻ, സിബിൻ സലീം,  അനസ് റഹീം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര,  ഉമ്മർ പാനായിക്കുളം,  ഷിബു പത്തനം തിട്ട, ഡോ. ഗോപി നാഥ മേനോൻ, സിറാജ് പള്ളിക്കര, നിസാർ കൊല്ലം, ബിനു കുന്നന്താനം, രാജു കല്ലുംപുറം , ജ്യോതി മേനോൻ, കെ.ടി.രമേഷ്, ഫ്രാൻസിസ് കൈതാരത്ത്, ചന്ദ്രബോസ്, ഷെമിലി പി. ജോൺ, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ ,  കെ .ടി സലീം , ഡോ. പി.വി ചെറിയാൻ , സെയ്യിദ് ഹനീഫ് , അഡ്വ. വി.കെ തോമസ് , റഫീഖ് അബ്ദുല്ല , അസീൽ അബ്ദുറഹ്മാൻ , മുസ്തഫ , സൽമാനുൽ ഫാരിസ് , അഡ്വ. ജലീൽ ,  ബിനു വർഗീസ് , ജലീൽ മാധ്യമം , സിജു ജോർജ് , ഫൈസൽ എഫ്.എം , മുഹമ്മദലി തൃശൂർ , ഗഫൂർ കൈപ്പമംഗലം , ആസിഫ് കിംസ് , ഷാഫി, ജ്യോതിഷ് പണിക്കർ , ബിജു ജോസഫ്, ജോയ് പോളി , ഫസ്ലുൽ ഹഖ് , സുബൈർ മാളൂസ് , ഹംസ മറാസീൽ , ബദ്റുദ്ദീൻ പൂവാർ , ജമീല അബ്ദുറഹ്മാൻ,  യോഗാനന്ദ്,  ദിജീഷ് , കമാൽ മുഹ്‌യുദ്ധീൻ,  പി.വി മൻസൂർ, സാനി പോൾ, ഷബീർ മൂക്കൻ, ശറഫുദ്ധീൻ മാരായമംഗലം, പങ്കജ് നാഭൻ, നൂറുദ്ധീൻ ഷാഫി, ഫാസിൽ വട്ടോളി, ജെ.പി.കെ, അഡ്വ. മാധവൻ കല്ലത്ത്, അനസ് റഹീം തുടങ്ങിയവർ പങ്കെടുത്തു.

പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാനവാസ് എ.എം നന്ദിയും പറഞ്ഞു. അബ്ബാസ് എം, സുബൈർ എം.എം, അഹ്‌മദ്‌ റഫീഖ് എ, നദീറ ഷാജി, ജാസിർ പി.പി, അബ്ദുൽ ജലീൽ, മുഹമ്മദ് ഷാജി, അനീസ് വി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!