മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും സാമൂഹിക സേവന മേഖലയിലെ നിറ സാന്നിദ്ധ്യവുമായ മുഹമ്മദ് എറിയാടിന് യാത്രയയപ്പ് നൽകി.
പ്രവാസി വെൽഫെയർ ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. സി. എം. മുഹമ്മദലി, മുഹമ്മദലി മലപ്പുറം, ഇര്‍ഷാദ്. കെ, അസ്ലം വേളം, ഗഫൂർ മൂക്കുതല, മുര്‍ഷാദ് വി. എൻ, റഫീഖ് മണിയറയിൽ നൗമല്‍ റഹ്മാന്‍, നൗഷാദ്, അബ്ദുൽ ജലീൽ, ഷാനവാസ് എന്നിവർ യാത്രാ മംഗളങ്ങൾ നേർന്ന് സംസാരിച്ചു. മുഹമ്മദ് എറിയാട് മറുപടി പ്രസംഗം നടത്തി. പ്രവാസി വെൽഫെയറിൻ്റെ ഉപഹാരം പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ കൈമാറി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി നന്ദി പറഞ്ഞു.