മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 5,7,10 ക്‌ളാസുകളിലെ പൊതു പരീക്ഷയിൽ ജിദാലി ദാറുൽ ഖുർആൻ മദ്രസ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി. പത്താം തരത്തിൽ ബിസ്മി അഷ്‌റഫ് (ഡിസ്റ്റിങ്ഷൻ ) ഏഴാം തരത്തിൽ ബാസിൽ അമൻ (ഡിസ്റ്റിങ്ഷൻ ) മുഹമ്മദ് രാദിൻ (ഫസ്റ്റ് ക്ലാസ്സ് ), അഞ്ചാം തരത്തിൽ നജ (ടോപ് പ്ലസ് ), ആയിഷ ഹംദ, ഷാന ആബിദ് ( ഡിസ്റ്റിങ്ഷൻ ), മുഹമ്മദ് നുസൈഫ്, ഫർഹാൻ മുഹമ്മദ്, ഹെസിൻ ഹാനിക് ( ഫസ്റ്റ് ക്ലാസ്സ് ) എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പുതിയ അഡ്മിഷന് 33806749,34241595, 33521625,34308854 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
