യു.എ.ഇ ഡെപ്യൂട്ടി പ്രീമിയർ ബഹ്‌റൈൻ സന്ദർശനം നടത്തി

മനാമ: യു,എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ജനറൽ ആഭ്യന്തരമന്ത്രി ശൈഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവർ ബഹ്‌റൈനിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിൽ സന്ദർശനം നടത്തി.

സന്ദർശനത്തിനെത്തിയ യു.എ.ഇ ഡെപ്യൂട്ടി പ്രീമിയർ ബഹ്‌റൈനിലെ സമഗ്ര വികസനവും ആധുനികവൽക്കരണ പ്രക്രിയയും ബഹ്റൈൻ സാമ്രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പ്രശംസിച്ചു.

ബഹ്‌റൈനിൽ എത്തിയ യു.എ.ഇ ഡപ്യൂട്ടി പ്രീമിയസിനെ ആഭ്യന്തരമന്ത്രി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും അവരുടെ ജനതയും തമ്മിൽ പുലർത്തുന്ന ദീർഘകാലമായുള്ള ബന്ധങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.