ശാസ്ത്ര മത്സരത്തിൽ വിജയിച്ച ബഹ്റൈൻ വിദ്യാർത്ഥികളെ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു

മനാമ: അറേബ്യൻ ഗൾഫ് തലത്തിൽ നടന്ന ഇബ്റ്റികാർ അൽ കുവൈറ്റിസ് ശെയ്ഖ ഫാദിയ അൽ സാദ് അൽ സബാ ശാസ്ത്ര മത്സരത്തിൽ വിജയിച്ച രണ്ടു ബഹ്റിൻ വിദ്യാർത്ഥി സംഘത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി സ്വീകരിച്ചു.

അൽ ഹിദ്ദ് സെക്കൻഡറി ഗേൾസ് സ്കൂൾ, സൈനാബ് ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥി ടീമുകളാണ് കുവൈറ്റിൽ നടന്ന മത്സരത്തിൽ വിജയികളായത്. അനാലിറ്റിക്കൽ റോബോട്ടിക് വെഹിക്കിൾ, ഇക്കോഫ്രണ്ട്‌ലി ഓർഗാനിക് പേസ്റ്റിസൈഡ് എന്നിവയാണ് കുട്ടികൾ അവതരിപ്പിച്ച പ്രൊജെക്ടുകൾ.

വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും അവരുടെ പുതിയ പദ്ധതികൾക്ക് ആശംസകൾ നേരുകയും ചെയ്തു. എഡ്യുക്കേഷൻ സർവീസ് ആൻഡ് സ്റ്റുഡന്റസ് ആക്ടിവിറ്റീസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ അൽ ജീബ്, മറ്റ് നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.