ബഹ്റൈൻ നവകേരള ഇഫ്ത്താർ സംഗമവും മെഡിക്കൽ ക്യാമ്പും നടന്നു

WhatsApp Image 2022-04-24 at 12.08.01 AM

മനാമ: ബഹ്റൈൻ നവകേരള ഇഫ്ത്താർ സംഗമവും മെഡിക്കൽ ക്യാമ്പും സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വെള്ളിയാഴ്ച നടന്നു. പ്രസിഡന്റ് എൻ.കെ.ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഇഫ്ത്താർ സംഗമത്തിൽ അബ്ദു റഹീം സഖാഫി വരവൂർ (രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ അംഗം) മുഖ്യ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളിലും വിവിധ തരത്തിലുള്ള വൃതാനുഷ്ഠാനങ്ങൾ ഉണ്ടെന്നും ജാതി മത ചിന്തകൾക്കതീതമായ മാനവിക സൗഹാർദത്തിന്റെ ആവശ്യകതയെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലഘട്ടം അവസാനിപ്പിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അയ്യപ്പനും വാവരും തികഞ്ഞ വിശ്വാസികളായ മങ്ങാട്ടച്ചന്റെയും കുഞ്ഞായിൻ മുസലിയാരുടെയും സൗഹൃദം കേരളത്തിന്റെ മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും പ്രവാസ ലോകത്ത് മനുഷ്യ നന്മ ഉയർത്തിപ്പിടിക്കാൻ ഇത്തരം ഇഫ്ത്താർ സംഗമങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള സമാജം മുൻ പ്രസിഡന്റ് ശ്രീ. ആർ പവിത്രൻ ആശംസകൾ നേർന്നു. ബഹ്റൈൻ നവകേരള കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടൻ, ഉമർ ഹാജി (പ്രസിഡന്റ് ICF സൽമാബാദ് സെൻട്രൽ കമ്മിറ്റി) എന്നിവർ പങ്കെടുത്തു. ജേക്കബ് മാത്യു, ശ്രീജിത്ത് മൊകേരി, അസീസ് ഏഴാകുളം, രാമത്ത് ഹരിദാസ്, സുബൈർ പൊന്നാനി ,അനിരുദ്ധൻ എന്നിവർ നേതൃത്വം നല്കി. ബഹ്റൈൻ നവകേരള കേന്ദ്ര സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും കോ ഓർഡിനേഷൻ അംഗം ബിജു ജോൺ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!