bahrainvartha-official-logo
Search
Close this search box.

കെസിഎഫ് ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

New Project - 2022-04-25T211843.701

കെ.സി.എഫ് ബഹ്‌റൈൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബൃഹത്തായ ഇഫ്താർ സംഗമം ഏപ്രില്‍ 22ന്  പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ എ.  പി ഉസ്താദാർ മുഖ്യാതിഥിയായി ആശംസകൾ അർപ്പിച്ചു.

 വൈകീട്ട് 4-30ന് ബദർ മൗലിദ് മജ്‌ലിസോടെ ആരംഭിച്ച പരിപാടിയിൽ ഹാഫിൾ ദർവേഷ് മുഹമ്മദ് അലി ഖിറാഅത്ത് ചൊല്ലി. ദേശീയ സമിതി പ്രസിഡന്റ് വിട്ടൽ ജമാലുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം പ്രസംഗം നടത്തി.

ചടങ്ങിൽ കർണാടക ജനായത്തുൽ ഉലമ അംഗം ജി.എം മുഹമ്മദ് കാമിൽ സഖാഫി ഉസ്താദ്, യുവ വാഗ്മി മർസൂഖ് സഅദി, കെ.സി.എഫ് ഐ.എൻ.സി.  അലി മുസ്ലിയാർ, ഫെലസ്റ്റിൻ അംബാസഡർ അബ്ദുൽ ഖാദർ താഹ തുടങ്ങി വിവിധ സാമൂഹിക, മത നേതാക്കൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!