മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈന്‍. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെയും മസാലി റെസ്റോറന്റിന്റെയും സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെ നാലായിരത്തോളം പേരാണ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്. കെഎംസിസി പ്രവർത്തകരെ കൂടാതെ ജാതി മത ഭേദമന്യേ നിരവധിപേർ ഇഫ്താറിന്റെ ഭാഗമായതോടെ സംഗമം സാഹോദര്യബന്ധം കൂട്ടിയുറപ്പിക്കുന്നതു കൂടിയായി. കോവിഡ് മഹാമാരി സൃഷ്ടിച്ച ഒരിടവേളയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ട് വേദിയായത്.
ഒരിടവേളയ്ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച്, ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പരിശുദ്ധമാസത്തില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാനുള്ള വേദി കെഎംസിസിക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനഹര്‍മാണെന്നും കെഎംസിസി ബഹ്‌റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ഈ സംഗമത്തെ കണ്ടത്. ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമമായി മാറ്റിയത് അവരുടെ പരിശ്രമമാണെന്നും നേതാക്കള്‍ പറഞ്ഞു.
സംഗമത്തിത്തിന് ഇവര്‍ക്ക് പുറമെ ട്രഷറര്‍ റസാഖ് മൂഴിക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്‌റുമാരായ ഷാഫി പാറക്കട്ട, ഗഫൂര്‍ കൈപ്പമംഗലം, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, കെ യു ലത്തീഫ് സെക്രട്ടറിമാരായ എ പി ഫൈസല്‍, റഫീഖ് തോട്ടക്കര, എം എ റഹ്‌മാന്‍, ഒ കെ കാസിം, സെക്രട്ടേറിയറ്റ് മെമ്പര്‍മാര്‍, വിവിധ ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസ്ലം ഹുദവി കണ്ണൂര്‍ റമദാന്‍ സന്ദേശം നല്‍കി. വളണ്ടിയര്‍ പ്രവര്‍ത്തനത്തിന് ശരീഫ് വില്ല്യാപ്പള്ളി, അസ്ലം വടകര, ഇഖ്ബാല്‍ താനൂര്‍ എന്നിവരും നേതൃത്വം നല്‍കി. നിലവില്‍, റമദാനില്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെഎംസിസി ബഹ്‌റൈനിന് കീഴില്‍ സംഘടിപ്പിച്ചുവരുന്നത്. ഏരിയ-ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങള്‍ക്ക് പുറമെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ഇഫ്താര്‍ കിറ്റുകളും കെഎംസിസി ബഹ്‌റൈന്‍ വിതരണം ചെയ്യുന്നുണ്ട്.