‘നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും ലഭിക്കാതെ പോയ സഹോദരങ്ങൾക്കായി’ “വിഷുക്കണി”യൊരുക്കി ബഹ്റൈനിലെ കൂട്ടുകാർ; ടീം 8 ഹ്രസ്വചിത്രം കാണാം

മനാമ: നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും  ലഭിക്കാതെ പോയ ഒരുപാട് പേർ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്നും, നമ്മുടെ ആഘോഷങ്ങളിലും സന്തോഷങ്ങളിലും ചില ഓർമകൾ നമുക്കുണ്ടാവണമെന്നും അറിയിക്കുകയാണ് ബഹ്റൈനിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ‘ടീം 8’ ഒരുക്കിയ “വിഷുക്കണി” എന്ന ദൃശ്യാവിഷ്കാരം. വിഷു ദിനത്തിൽ പുറത്തിറങ്ങിയ ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണെന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞു.

അച്ചു അരുൺ രാജിന്റെ ആശയത്തിൽ ശുഭ പ്രേമിന്റെ തിരക്കഥയിൽ സൂര്യപ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമൃത വിനോദും മാസ്റ്റർ വൈഷ്ണവ് സുമേഷും അഭിനയിച്ച ദ്യശ്യാവിഷ്കാരം ക്യാമറക്കണ്ണുകളിൽ ഒപ്പിയത് കിരീടം ഉണ്ണിയാണ്. ബിജു ഹരി, ശരത് എസ് പി, പ്രേം വാവ എന്നിവർ സങ്കേതിക സഹായം നിർവഹിച്ചു.

വീഡിയോ കാണാം: