മനാമ: സമൂഹത്തിന്റെ ഐക്യം എന്നത് പരമ പ്രധാനമാണ്, ചെറുതായാലും വലുതായാലും വ്യത്യസ്തതകൾക്കിടയിലും അക്രമങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂട്ടായ്മകൾ ഒരുക്കി അതിജീവനം സാധ്യമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും സെന്റർ ഫോർ സ്റ്റഡീസ് & റിസർച്ച് ചെയർമാൻ ടി മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു.
ആർ എസ് എസ്സിന്റെ വംശീയ പ്രത്യയശാസ്ത്രത്തോട് സംവാദം സാധ്യമല്ലെങ്കിലും
മാനവിക നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ, അപരവത്കരണത്തെ, ഇസ്ലാംഫോബിയക്കെതിരെ നിരന്തരം ശബ്ദിക്കുന്നവരെയെല്ലാം ഉൾപ്പെടുത്തി ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തനാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച ‘മുസ്‌ലിം : ഇന്ത്യ, അതിജീവനം’ എന്ന ചർച്ച സംഗമത്തിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജുനൈദ് കായണ്ണ സ്വാഗതവും ഫാജിദ് ഇക്ബാൽ നന്ദിയും പറഞ്ഞു.