മനാമ: വൈവിധ്യങ്ങൾക്കിടയിലും ഒട്ടേറെ ഐക്യപ്പെടലിന്റെ സാദ്ധ്യതകൾ വിളിച്ചുണർത്തി യൂത്ത് ഇഫ്താർ. മനസ്സിന്റെയും ശരീരത്തിന്റെയും ത്യാഗം ആണ് നോമ്പിന്റെ ചൈതന്യം, രാജ്യത്ത് കുഴപ്പം സൃഷ്ടിക്കുന്നവർക്കെതിരെ സഹോദര്യത്തിന്റെ ശക്തമായ മാതൃകകൾ തീർത്ത് ഒരുമിച്ച് പ്രതിരോധിക്കാമെന്നും റമദാൻ സന്ദേശം നൽകിയ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം പറഞ്ഞു.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ കലാ കായിക രംഗത്ത് സജീവമായി നിൽക്കുന്ന യുവാക്കളുടെ സംഗമം കൂടിയായി യൂത്ത് ഇഫ്താർ. ഐ വൈ സി സി പ്രസിഡന്റ് ജിതിൻ പരിയാരം, ജനറൽ സെക്രട്ടറി ബെൻസി, ഷാഫി ബഹ്‌റൈൻ വാർത്ത, മുംനാസ്, റമീസ് (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ) ഹാഷിം റഹ്മാൻ, കെ എഫ് എ പ്രസിഡന്റ് ഉബൈദ് പൂമംഗലം, ജനറൽ സെക്രട്ടറി കൃഷ്ണദാസ്,ആസിഫ് (കിംസ് ഹോസ്പിറ്റൽ ), ആരിഫ് (ഫുർഖാൻ സെന്റർ ), ഷബീർ മാഹി , റഫീഖ് (ഷോസ്റ്റോപ്പർസ് ക്ലബ്), സാക് ജലീൽ (ഫുഡ് വ്ലോഗർ ), നവാസ് കണ്ണിയൻ(ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ്ടീം അംഗം), ജസീർ (അദ്ലിയ എഫ് സി), ഫൈസൽ (ഷൂട്ടേർസ് മനാമ),ടിന്റോ ,ഹാഷിം ,അജ്നാസ് ,സജീബ്, ശിഹാബ് എന്നിവർ പങ്കെടുത്തു. ഇഫ്താർ സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ സ്വാഗതവും പി ആർ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര നന്ദിയും പറഞ്ഞു. ഇഫ്താറിന് സവാദ് അടൂർ, സാജിർ ഇരിക്കൂർ, അബ്ദുൽ അഹദ്, റിസ്‌വാൻ, ബാസിം എന്നിവർ നേതൃത്വം നൽകി.