മനാമ: ബഹ്‌റൈനിലെ പാടൂർ കൂട്ടായ്മ ‘ബാപ്പ’യുടെ ആറാം വാർഷികത്തോടനുബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ഏപ്രിൽ19 വെള്ളിയാഴ്ച രാവിലെ 8 മുതൽ 1 മണിവരെ അൽ ഹിലാൽ അദ്‌ലിയ ബ്രാഞ്ചിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നുവെന്ന് ബാപ്പ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ്, കൂടാതെ കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഗ്യാസ്‌ട്രോ എൻഡ്രോളജി, ഡന്റൽ, പീഡിയാട്രിക്, ഗൈനക്കോളജി, ഒപ്താൽമോളജി, ഇ.ൻ.ടി. തുടങ്ങിയ കൺസൾട്ടേഷനും, ബ്ലഡ് റിസൾട്ട്കാണിക്കുവാൻ ഫ്രീ കൺസൾട്ടേഷനും സ്ത്രീകള്ക്കും കുട്ടികൾക്കും അടക്കം വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.
പല വിധത്തിലുമുള്ള അസുഖങ്ങൾ കാരണവും ജീവിത ശൈലീ രോഗങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദങ്ങൾ കൊണ്ടും നിരവധി പ്രവാസികളാണ് പ്രയാസങ്ങൾ നേരിടുന്നത്. ഈയടുത്തായി ചെറുപ്പക്കാർക്ക് പോലും ജീവൻ നഷ്ടപെടുന്ന അവസരങ്ങൾ വരെയുണ്ടായി കൊണ്ടിരിക്കുന്നു. ഈ സന്ദർഭത്തിലാണ് വിപുലമായൊരു മെഡിക്കൽ ക്യാമ്പ് നടത്തുവാൻ ഞങ്ങൾ തയ്യാറായത്. ആരോഗ്യരംഗത്ത് ബോധവൽക്കരണവും സഹായങ്ങളും വളരെ അത്യാവശ്യമാണെന്ന തിരിച്ചറിവാണ്. കുടുംബങ്ങൾക്കടക്കം പങ്കെടുക്കാവുന്ന രീതിയിൽ ഒരു ക്യാംപിനു “ബാപ്പ” വിഭാവനം ചെയ്തത്. പങ്കെടുക്കുന്ന മുഴുവൻ പേർക്കും അൽഹിലാൽ സ്‌പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്യുന്നതാണ്.
വാർത്താ സമ്മേളനത്തിൽ ബാപ്പ ജനറൽ സെക്രട്ടറി അഷ്‌റഫ് പാടൂർ, പ്രസിഡന്റ് അഷ്‌റഫ് എൻ.കെ. റഫീക്ക് അബ്ദുള്ള, റഫീക്ക് അഹമ്മദ്, സാദിക്ക് തങ്ങൾ, ഹിജാസ്, അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ലിജോ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കും ഇനിയും പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും 36655756, 33878305, 39674039 എന്നീ നമ്പറുകൾ മുഖേനയോ, bahrainpadoorassociation@gmail.com എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.