ഫ്രന്റ്‌സ് റിഫ ഏരിയ സൗഹൃദ സംഗമം നടത്തി 

Addressing Friendly meet
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ദിശ സെന്ററുമായി സഹകരിച്ചു കൊണ്ട് സൗഹൃദ സംഗമവും ഇഫ്താറും  സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ വർധിച്ച പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. വിവിധ മത വിശ്വാസികളും വിത്യസ്ത  ആശയാദർശങ്ങൾ അനുസരിച്ചു ജീവിക്കുന്നവരും ഒരുമിച്ചിരിക്കുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്യുന്ന ഇത്തരം വേദികൾ ഈ കാലത്ത് ഏറെ അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സ്വന്തത്തെ പോലെ അപരനേയും സ്നേഹിക്കാനാണ് എല്ലാ മതങ്ങളുംപഠിപ്പിക്കുന്നത്. വീണുപോവുന്നവനെ ചേർത്തുപിടിക്കാനും ആശ്വാസമാവാനും നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അഹമ്മദ് റഫീഖ് സ്വാഗതവും ആഷിഖ് എരുമേലി നന്ദിയും പറഞ്ഞു. സക്കീർ ഹുസൈന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന്റെ അവതാരകൻ യൂനുസ് രാജായിരുന്നു. സമീർ ഹസൻ, അബ്ദുൽ ജലീൽ മആമീർ, ബഷീർ പി.എം, അബ്ദുൽസലാം, നാസർ, അഷ്‌റഫ് പി.എം, ജുമൈൽ റഫീഖ്, ബുഷ്‌റ റഹീം, ഫാത്തിമസ്വാലിഹ് , സഈദ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!