മനാമ: കെ എം സി സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി 2022 – 24 പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും മെയ് 4 ന് രാത്രി 6:30 ന് മനാമ കെ എം സി സി ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടി കെ എം സി സി ബഹ്റൈൻ സംസ്ഥാന അദ്ധ്യക്ഷൻ ഹബീബ് റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവ്വഹിക്കും. ശേഷം സുബൈർ തോട്ടിക്കൽ & പാർട്ടി അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാ പ്രസംഗവും അരങ്ങേറും.