പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മുങ്ങിമരിച്ചു

jpg_20220505_003805_0000

മനാമ: പത്തനംതിട്ട തിരുവല്ല വാളക്കുഴി സ്വദേശി ജിബു മത്തായി (39) ബഹ്‌റൈനിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോവേവ് ഇന്റർനാഷണൽ ഗ്രൂപ്പിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും ബഹ്‌റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്ന ജിബു മത്തായിയുടെ നിര്യാണത്തിൽ ഒഐസിസി ബഹ്റൈനും പത്തനംതിട്ട പ്രവാസി അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!