മനാമ: ഫ്രന്റ്‌സ് സർഗവേദി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി. പ്രവർത്തകർക്കും അനുഭാവികൾക്കും വേണ്ടി നടത്തിയ മത്സരത്തിൽ 12 ടീമുകളാണ് മാറ്റുരച്ചത്. ഫൈസൽ എം.എം & ഷാഹുൽ ഹമീദ് എന്നിവരാണ് മത്സരത്തിൽ വിജയികളായത്. മുഹമ്മദ് ഷക്കീബ് , ഇജാസ് മൂഴിക്കൽ എന്നിവർ റണ്ണേർസ് അപ്പുമായി. മുഹമ്മദ് ഷാജി, മൊയ്തീൻ ടി.ടി. എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അഹമ്മദ് റഫീഖ്, സുബൈർ എം.എം, ജലീൽ മുല്ലപ്പിള്ളി, ഷാക്കിർ, മുർഷാദ്, അബ്ദുൽ അഹദ്, ഫാറൂഖ് വി.പി, നാസർ യു.കെ, സിറാജ് കിഴുപ്പിള്ളിക്കര, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി. റെഫറിമാരായ അൻവർ, റഷീദ് എം.സി, ഫൈസൽ എം.സി എന്നിവർ കാളി നിയന്ത്രിച്ചു.