bahrainvartha-official-logo
Search
Close this search box.

കനോലി നിലമ്പൂർ കൂട്ടായ്മ വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി

WhatsApp Image 2022-05-09 at 12.33.03 PM (2)

മനാമ: കനോലി കൂട്ടായ്മയുടെ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാമായ ലൂമിയർ 2022 അരങ്ങേറി. പ്രസിഡന്റ്‌ അബ്ദുസ്സലാം എ. പി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും, ഷിഫ സി.ഇ.ഒ ഹബീബ് റഹ്മാൻ ഉൽഘാടന കർമ്മവും നിർവഹിച്ചു. അംഗങ്ങൾക്കുള്ള മെമ്പർഷിപ് കാർഡ് വിതരണം ചെയ്തു. സാമൂഹിക സേവന ബിസിനസ് രംഗത്തെ മികവിനു കെ. പി അലവിയെയും കൂട്ടായ്മയിലെ മുതിർന്ന പൗരന്മാരായ പ്രേമരാജൻ കണ്ടതിൽ, കെ.എം ജോൺസൺ, ബാലകൃഷ്ണൻ എ കെ അതോടൊപ്പം കോവിഡ് കാലത്തെ ആരോഗ്യ മേഖലയിലെ സ്തുത്യർഹമായ സേവനത്തിന് ബഹ്‌റൈനിലെ നിലമ്പൂർ സ്വദേശികളായ പതിമൂന്ന് അംഗ നഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയിലെ കലാകാര്ന്മാരുടെയും ബഹറിനിലെ വിവിധ കലാകാരന്മാരുടെയും നേതൃത്വത്തിൽ നൃത്തം,സംഗീതം ,മിമിക്സ്, ചെണ്ട മേളം, തുടങ്ങിയ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. അരുൺ കൃഷ്ണ, അൻവർ നിലമ്പൂർ എന്നിവർ പ്രോഗ്രാം കൺവീനർമാരായി. ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങൾ, കൂട്ടായ്മയിലെ അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നൽകി. ട്രെഷറർ തോമസ് വർഗീസ് ചുങ്കത്തിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!