മനാമ: നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള പ്രവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈന്റെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. മെയ് 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ബീച്ച് ബേ ബഹ്റൈൻ- സല്ലാക് ബീച്ച് റിസോർട്ടിൽ വെച്ചു നടത്തുകയാണ്. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും, ഗാനമേള, നൃത്തനൃത്യങ്ങൾ, മിമിക്രി, മാജിക് ഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. നടുവണ്ണരിലും പരിസരപ്രദേശങ്ങളും ഉള്ള എല്ലാ പ്രവാസികളെയും പ്രസ്തുത പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 39506894/33947514 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാവുന്നതാണ്.