ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അനുസ്മരണ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് പദവിയിലിരിക്കെ വിട പറഞ്ഞ നിസാമുദ്ധീൻ ഹിശാമിയുടെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് മെയ് 20ന് സൽമാബാദിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ (രക്ഷാധികാരി ), അബ്ദുറഹീം സഖാഫി വരവൂർ (ചെയർമാൻ), ഉമർഹാജി, വൈ.കെ. നൗഷാദ് ,ഷുക്കൂർ കോട്ടക്കൽ, അർഷദ് ഹാജി, ഷഫീഖ് മുസ്ല്യാർ ( വൈസ് : ചെയർമാൻ), ഹംസ ഖാലിദ് സഖാഫി പുകയൂർ (ജനറൽ കൺവീനർ), അമീറലി ആലുവ, അഷ്റഫ് കോട്ടക്കൽ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, അബ്ദുൾ സലാം കോട്ടക്കൽ , നിസാർ തൃശൂർ ( ജോയിൻ്റ്: കൺവീനർ) ഹനീഫ് പാലങ്ങാട്ട് (ഫിനാൻസ് കൺവീനർ) എന്നിവരാണ് ഭാരവാഹികൾ .

ഐ.സി.എഫ് .നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ അഡ്വ: എം.സി.അബ്ദുൾ കരീം ഹാജി, അബൂബക്കർ ലത്വീഫി എന്നിവർ പ്രഭാഷണം നടത്തും. സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന ഖബ്ർ സിയാറത്ത്, മൗലിദ് മജ് ലിസ് , ദുആ സംഗമം എന്നിവക്ക് ഐ.സി.എഫ്. നാഷനൽ, സെൻട്രൽ ഭാരവാഹികൾ നേതൃത്വം നൽകും.

പ്രസിഡണ്ട് ഉമർഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ അബ്ദുൾ സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.