ബഹ്‌റൈൻ മാർത്തോമ്മാ ഇടവക റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും സ്വീകരണയോഗം സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 5-ാമത്തെ സഹവികാരിയായി നിയമിതനായ ബഹുമാനപ്പെട്ട റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ സ്വീകരണയോഗം 2022 മെയ് മാസം 6 -ാം തീയതി വെള്ളിയാഴ്ച രാവിലെ 9:45 ന് വിശുദ്ധ ആരാധനയെ തുടർന്ന് സനദിലുള്ള മാർത്തോമ്മാ കോംപ്ലെക്സിൽ ക്രമീകരിച്ചു. പ്രസ്തുത സമ്മേളനത്തിൽ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും ഇടവക സെക്രട്ടറി ശ്രീ. അനോജ് സ്വാഗതവും നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് ശ്രീ. കുരുവിള വർക്കി ആശംസകൾ നേരുകയും, ആത്മായ ശുശ്രൂഷകൻ ശ്രീ. ജോർജ്ജ് കോശി പ്രാരംഭ പ്രാർത്ഥനയും അക്കൗണ്ടന്റ് ട്രസ്റ്റി ശ്രീ. അലക്സാണ്ടർ തോമസ് സമാപന പ്രാർത്ഥനയും നടത്തുകയും ചെയ്തു.

റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റേയും റീജ കൊച്ചമ്മയുടേയും മറുപടി പ്രസംഗത്തെ തുടർന്ന് ആത്മായ ശുശ്രൂഷകൻ ശ്രീ. സുനിൽ ജോൺ കൃതജ്ഞത അറിയിച്ചു. ഇടവക ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ശ്രീമതി. മെർലിൻ അജീഷ് അവതാരകയായി പ്രവർത്തിച്ചു.