മനാമ: ഹാദിയ വിമൻസ് അക്കാദമി സൽമാബാദ് ചാപ്റ്റർ അമീറയായി മികച്ച പ്രവർത്തനം കാഴ്ചവെച്ച റാസി ഉസ്മാന് ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ കമ്മിറ്റി പുരസ്കാരം നൽകി ആദരിച്ചു.
പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. നാലു ചുമരുകള്‍ക്കുള്ളില്‍ അലസമായി തള്ളി നീക്കുന്ന വിരസ നിമിഷങ്ങള്‍ ജ്ഞാനാന്വേഷണത്തിന് ഉപയോഗപ്പെടുത്തുന്നതിനാണ് ഹാദിയ അവസരമൊരുക്കുന്നത്.
ഐ സി എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കര പുരസ്കാര സമർപ്പണം നടത്തി. അബ്ദുൾ സലാം മുസ്ല്യാർ, അബ്ദുറഹിം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി , മുനീർ സഖാഫി ചേകനൂർ, ഹാഷിം ബദറുദ്ദീൻ തിരുവനന്തപുരം , അഷ്റഫ് കോട്ടക്കൽ, ഷഫീഖ് വെള്ളൂർ, യൂനുസ് മുടിക്കൽ, ഫൈസൽ ചെറുവണ്ണൂർ , ഷുക്കൂർ കോട്ടക്കൽ ,അബ്ദുള്ള രണ്ടത്താണി , നൗഷാദ് കരുനാഗപ്പള്ളി , അബ്ദുൾ സലാം കോട്ടക്കൽ സംബന്ധിച്ചു.