ബഹ്‌റൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

555

മനാമ: ബഹ്റൈൻ പോളിടെക്‌നിക്കിൽ ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി യൂത്ത് ആന്റ് സ്പോർട്സ് ഡെപ്യൂട്ടി പ്രസിഡന്റ് ഉം ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

വിവിധ സ്കൂളുകളിലേയും സർവകലാശാലകളിലേയും അറുപത് വിദ്യാർത്ഥികൾക്ക് പുതുതായി ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമിയിൽ പരിശീലനം നൽകും. ഇന്റലിജൻസ് ടെക്നോളജിയിൽ ബഹ്റൈന്റെ പ്രാദേശിക സ്ഥാനം ശക്തിപ്പെടുത്താൻ ഈ അക്കാദമിയിലൂടെ സാധിക്കുമെന്ന്‌ ഹമദ് അൽ ഖലീഫ പറഞ്ഞു.

ഈ പരിശീലന പരിപാടി ഒരു വർഷം കൊണ്ട് 10 സ്റ്റേഷനുകളിലൂടെ കടന്നു പോവുകയും കോഴ്‌സ് പൂർത്തിയാകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അറിവും വൈദഗ്ധ്യവും ഉപയോഗിച്ച് ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുകയും ചെയ്യും. ഗ്ലോബൽ എന്റർപ്രണർഷിപ്പ് കോൺഗ്രസ് (ജി.ഇ.സി) 2019 ൽ നടന്ന സമാരംഭ ചടങ്ങുകൾ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്നലെ സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!