ഒ ഐ സി സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി

മനാമ: ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 17ന് സംഘടിപ്പിക്കുന്ന ജില്ലാ പഠനക്യാമ്പിൻ്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ മുന്നോടിയായി ഒ ഐ സി സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ദേശീയ കമ്മിറ്റി ഓഫീസിൽ ചേർന്ന കൺവെൻഷനിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് റഷീദ് മുയിപ്പോഞ്ഞ് അധ്യക്ഷത വഹിച്ചു.കൺവെൻഷൻ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മീഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ കൂടിയായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.ഒഐസിസി ദേശീയ പ്രസിഡൻ്റ് ബിനുകുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ, ജില്ലാ പ്രസിഡൻ്റ് ഷമീം.കെ.സി.ജില്ലാ ഭാരവാഹികളായ രവിപേരാമ്പ്ര, പ്രദീപ് മേപ്പയ്യൂർ, ഗിരീഷ് കാളിയത്ത്, ശ്രീജിത്ത് പനായി, റിജീത്ത് മൊട്ടപ്പാറ, അനിൽ കൊടുവള്ളി, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് അനേരി, ബാലകൃഷ്ണൻ മുയി പ്പോത്ത് തുടങ്ങിയാവർ പ്രസംഗിച്ചു.

മുനീർ വാല്യക്കോട്, നൗഷാദ് ചങ്ങരോത്ത്, അബ്ദുൾ സലാം ചെറുവണ്ണൂർ, സുരേന്ദ്രൻ പാലേരി, റഹീം ഇരിങ്ങത്ത്, സജി പേരാമ്പ്ര, സൈദ് .കെ.സി, എന്നിവർ കൺവെഷന് നേതൃത്വം കൊടുത്തു. നിയോജകം മണ്ഡലം വൈ: പ്രസിഡൻ്റ് സാഹിർ പേരാമ്പ്ര സ്വാഗതവും, ജനറൽ സെക്രട്ടറി ഹംസ പട്ടേൽ നന്ദിയും പറഞ്ഞു.