bahrainvartha-official-logo
Search
Close this search box.

ജി.സി.സി ഗെയിംസ്: 17 സ്വർണവുമായി ബഹ്റൈൻ ഒന്നാം സ്ഥാനത്ത് തുടരുന്നു

New Project - 2022-05-20T120318.528

കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസിൽ ബഹ്റൈൻ 17 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 സ്വർണവും 13 വെള്ളിയും 14 വെങ്കലവുമായി ആതിഥേയരായ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. 10 സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമായി ഖത്തറാണ് മൂന്നാമത്. ഏഴ് സ്വർണവും എട്ട് വെള്ളിയും 14 വെങ്കലവുമായി സൗദി നാലാമതും ഏഴ് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി ഒമാൻ അഞ്ചാമതുമാണ്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും നേടിയ യു.എ.ഇ ആറാം സ്ഥാനത്താണ്.

കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!