പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ വിസ്മയ ചികിത്സാ സഹായം കൈമാറി

മനാമ: പുതുപ്പണം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ വടകര മുറിച്ചാണ്ടിയിലെ വിസ്മയക്ക് ചികിത്സാ തുക കൈമാറി. വടകര മുൻസിപ്പൽ ഓഫീസിൽ ചെയർപേസൺ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചികിത്സാ കൺവീനർ ഗിരീശൻ, അസിസ് മാസ്റ്റർ, ഇധിര പാറോൽ എന്നിവരും, പുതുപ്പണം കൂട്ടായ്മ ഭാരവാഹികളായ തരുൺ കുമാർ, മനോജ്‌, കാദർ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ രണ്ടര വർഷമായി പല തരത്തിലുള്ള ദുരിതങ്ങളും, ചികിത്സാ പ്രയാസങ്ങളും അനുഭവിക്കുന്നരെ കൂടെ ചേർത്ത് പിടിച്ച് കൊണ്ട്, നാട്ടിലും, ബഹ്‌റൈൻ പ്രവാസികളെയും, മറ്റ് പ്രദേശവാസികൾക്കും സാന്ത്വനമാകാൻ പുതുപ്പണം പ്രവാസി കൂട്ടായ്മയ്ക്ക് സാധിച്ചു എന്ന് ഭാരവാഹികളായ പ്രസിഡണ്ട് രഖിൽ രവീന്ദ്രൻ, സെക്രട്ടറി നസീർ, കോർഡിനേറ്റർ വിൻസെന്റ്, ട്രെഷറർ അഖിലേഷ് എന്നിവർ അഭിപ്രായപ്പെട്ടു.