ലുലുവിൽ ഇനി ‘മാമ്പഴക്കാലം’; ‘കിങ്ഡം ഓഫ് മാംഗോസ്’ മാമ്പഴോത്സവം ജൂൺ നാലുവരെ

IMG-20220525-WA0045 (1)

മനാമ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മാ​മ്പ​ഴങ്ങൾ പരിചയപ്പെടുത്തി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച മാ​മ്പ​ഴ​മേ​ളയ്ക്ക് തുടക്കം കുറിച്ചു. മാമ്പഴങ്ങ​ൾ​ക്കൊ​പ്പം മാ​ങ്ങ​കൊ​ണ്ടു​ള്ള ഒ​ട്ടേ​റെ വി​ഭ​വ​ങ്ങ​ളും അ​ണി​നി​ര​ത്തു​ന്ന മേ​ള ഭ​ക്ഷ​ണ​പ്രേ​മി​ക​ളെയും ആകർഷിക്കുകയാണ്.

ബഹ്‌റൈനിലെ ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ, മുഖ്യാതിഥി NIAD സെക്രട്ടറി ജനറൽ ശൈഖ മാരം ബിൻത് ഈസ അൽ ഖലീഫയും, ബഹുമാനപ്പെട്ട അതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയിനും ചേർന്ന് മാമ്പഴ മേള ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാലയും ലുലു ഹൈപ്പർമാർക്കറ്റിന്റെ സീനിയർ മാനേജറും ചേർന്ന് ഇരുവരെയും മേളയിലേക്ക് സ്വാ​ഗതം ചെയ്തു.

18 രാ​ജ്യങ്ങളിൽ നിന്നുള്ള 88 ത​രം മാ​ങ്ങ​ക​ൾ​ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ്​ മേ​ള ഒ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ, യു​ഗാ​ണ്ട, ശ്രീ​ല​ങ്ക, കെ​നി​യ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, മൊ​റോ​ക്കോ, യു.​എ​സ്.​എ, വി​യ​റ്റ്​​നാം, ഫി​ലി​പ്പീ​ൻ​സ്, താ​യ്​​ല​ൻ​ഡ്, യ​മ​ൻ, യു.​എ.​ഇ, ഒ​മാ​ൻ, സൗ​ദി, കൊ​ളം​ബി​യ, ഈ​ജി​പ്ത്, പാ​കി​സ്താ​ൻ എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് മേളയിലുള്ളത്. ‘കി​ങ്​​ഡം ഓ​ഫ്​ മാം​ഗോ​സ്​’ എ​ന്ന പേ​രി​ൽ ജൂ​ൺ നാ​ലു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​മ്പ​ഴ​മേ​ള​ക്കാ​യി 50 ട​ൺ മാ​ങ്ങ​യാ​ണ്​ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

മാ​ങ്ങ ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ൻ​കേ​ക്ക്, മാ​ങ്ങ ചി​ക്ക​ൻ​ക​റി, മാ​ങ്ങ പു​ളി​ശ്ശേ​രി, മാ​ങ്ങ മീ​ൻ​ക​റി, മാ​ങ്ങ​യി​ട്ട ചെ​മ്മീ​ൻ​ക​റി, മാ​ങ്ങ പാ​യ​സം, മാ​ങ്ങ ജി​ലേ​ബി, ഹ​ൽ​വ, മാ​ങ്ങ സ​ലാ​ഡ്, മാങ്ങയിട്ട മീൻ കറി, മാങ്ങയിട്ട ചിക്കൻ കറി തു​ട​ങ്ങി നാ​വി​ൽ വെ​ള്ള​മൂ​റു​ന്ന ഒ​ട്ടേ​റെ വി​ഭ​വ​ങ്ങ​ളാ​ണ്​ ​മേ​ള​യി​ലു​ള്ള​ത്. ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​മാ​യ അ​ൽ​ഫോ​ൻ​സോ മാ​ങ്ങ, മ​ൽ​ഗോ​വ എ​ന്നി​വ​യും മേ​ള​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. മാ​മ്പ​ഴ​മേ​ള​യി​ലൂ​ടെ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രു​ചി​ക​ൾ എ​ത്തി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!