മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾ മാതൃകായോഗ്യമാണെന്നും പ്രവാസികൾക്ക് ആശ്വാസകരവുമാണെന്നും ബിഷപ്പ് ഡോ.അബ്രഹാം മാർ ജൂലിയോസ് സമാജം നൽകിയ സ്വീകരണ യോഗത്തിൽ പറഞ്ഞു. നാട്ടിൽ പലതരം വിഭാഗീയതകൾക്കിടയിലും മതം വിയോജിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് പറയുന്ന ബിഷപ്പിൻ്റെ സാന്നിദ്ധ്യം ബഹറൈൻ കേരളീയ സമാജം അനുഗ്രഹമായി കാണുന്നുവെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. തൻ്റെ വിശ്വാസവും അധികാരങ്ങളും കേരളത്തിലെ വിദ്യഭ്യാസ ആരോഗ്യമേഖല അഭിവൃദ്ധിപ്പെടുത്താൻ സമർപ്പിച്ച ബഹുമുഖ വ്യക്തിത്വമാണ് ബിഷപ്പ് ഡോ.അബ്രഹാം മാർ ജൂലിയോസ് എന്ന് ബി കെ എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. സ്വീകരണ യോഗത്തിൽ ബഹറൈനിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
