bahrainvartha-official-logo
Search
Close this search box.

ലുലുവിൽ 2.5 Kg അൽഫോൻസാ മാങ്ങ വാങ്ങുന്നവർക്ക് 2.5 Kg സൗജന്യമായി നേടാം; ഓഫർ ഇന്ന് മാത്രം

WhatsApp Image 2022-05-30 at 4.12.33 PM

മനാമ: ‘കിങ്ഡം ഓഫ് മാംഗോസ്’ മാ​മ്പ​ഴ​മേ​ളയിൽ ഏകദിന ബമ്പർ ഓഫർ ഒരുക്കി ലുലു ഹെെപ്പർമാർക്കറ്റ്. 2.5 Kg യുടെ ഒരു ബോക്സ് അൽഫോൺസ മാമ്പഴം എടുക്കുന്നവർക്ക് 2.5 Kg യുടെ ഒരു ബോക്സ് അൽഫോൺസ മാമ്പഴം ഫ്രീയായി ലഭിക്കും. ഇന്ന് മെയ് 31 ചൊവ്വാഴ്ച മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.

സാധാരണ നിരക്കായ 6.995 BD ക്ക് ലഭിക്കുന്ന മാമ്പഴം ഇന്ന് 3 ബഹ്റെൻ ദിനാറിന് ലഭിക്കും. ഇതിന് പുറമെയാണ് ഒരു ബോക്സ് കൂടി സൗജന്യമായി ലഭിക്കുക. ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും നേരിട്ടെത്തുന്നവർക്കും ഓൺലൈനായി വാങ്ങുന്നവർക്കും ഈ ഓഫർ ലഭ്യമാകും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മാ​മ്പ​ഴങ്ങൾ പരിചയപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ‘കി​ങ്​​ഡം ഓ​ഫ്​ മാം​ഗോ​സ്​’ എ​ന്ന പേ​രി​ലുള്ള മാമ്പഴ മേള ജൂ​ൺ നാ​ലു​വ​രെ നീ​ണ്ടു​നി​ൽ​ക്കും. മാമ്പഴ​​ങ്ങൾക്കൊ​പ്പം മാ​ങ്ങ​കൊ​ണ്ടു​ള്ള ഒ​ട്ടേ​റെ വി​ഭ​വ​ങ്ങ​ളും അ​ണി​നി​ര​ത്തു​ന്ന മേ​ള ഭ​ക്ഷ​ണ​പ്രേ​മി​ക​ളെയും ആകർഷിക്കുന്നതാണ്. 18 രാ​ജ്യങ്ങളിൽ നിന്നുള്ള 88 ത​രം മാ​ങ്ങ​ക​ൾ​ കാ​ണാ​നും രുചിച്ചറിയാനുമുള്ള അ​വ​സ​ര​മാ​ണ്​ മേ​ളയിലൂടെ ലുലു ഒ​രു​ക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!