മനാമ: ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയാ കൺവൻഷനും സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വവിതരണവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്റ് ജയഫറലി വെള്ളേങ്ങരയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്‌ഘാടനം ചെയ്യ്തു. ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം ‘മതേതര ഇന്ത്യയും കോൺഗ്രസ്സും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ ഭാരവാഹികളായ അനസ് റഹീം, ഫാസിൽ വട്ടോളി, എബിയോൺ അഗസ്റ്റിൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഏരിയാ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും, ഏരിയാ ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.