തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സി പി എം ന്റെ ജനദ്രോഹ നടപടിക്ക്‌ എതിരെയുള്ള വിധിയെഴുത്ത് – ഒഐസിസി ബഹ്‌റൈൻ

New Project - 2022-06-03T183604.355

മനാമ: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം നടത്തിയ ഗൂഡാലോചനക്ക് എതിരെ ജനം നടത്തിയ വിധിഎഴുത്താണ്. തൃക്കാക്കരയിൽ പരാജയം മുൻ കൂട്ടി കണ്ട കമ്മ്യുണിസ്റ്റ് പാർട്ടി അതിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് കത്തോലിക്ക സഭയുടെ ഉടമസ്ഥതയിൽ ഉള്ള ലിസി ഹോസ്പിറ്റലിൽ വച്ച് വാർത്താ സമ്മേളനം നടത്തി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ജനാധിപത്യ മതേതര വിശ്വാസികളായ തൃക്കാക്കരയിലെ ജനങ്ങൾ ഐക്യജനാധിപത്യ മുന്നണിയുടെ പിന്നിൽ അണിനിരക്കാൻ ഇത് പ്രധാന കാരണമായി. കൂടാതെ എറണാകുളം ജില്ലയിൽ നടന്നിട്ടുള്ള എല്ലാ വികസനത്തിന്റെയും പിന്നിൽ ഐക്യജനാധിപത്യ മുന്നണി ആണെന്ന് അവിടെ അധിവസിക്കുന്ന ആളുകളോട് ആരും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. ജില്ലക്ക് പുറത്ത് നിന്ന് വന്ന മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും പറയുന്ന കാര്യങ്ങൾ അവിടുത്തെ വോട്ടാറന്മാർ മുഖവിലക്ക് എടുത്തില്ല എന്നതാണ് സത്യം.

സംസ്ഥാനത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങൾ, ഗുണ്ടാ വിളയാട്ടം, സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ചർച്ച നടത്താതെ സിൽവർ ലൈൻ പദ്ധതി മാത്രം ചർച്ച ചെയ്ത ഭരണാധികാരികൾ തൃക്കാക്കരയിലെ ജനവിധി മാനിച്ചുകൊണ്ട് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തയാറാകണം എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിക്കുന്നു . ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൊണ്ട് കേരളത്തിന്‌ ഒരു പ്രയോജനവും ഉണ്ടാകുകയില്ല, കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കുകയുള്ളൂ.

തൃക്കാക്കരയിലെ ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരിൽ വിഭജിക്കുവാനും, എല്ലാ ജാതി – മത സംഘടന കളുടെയും പേരിൽ സർക്കാരിന്റെ സൗജന്യം പറ്റുന്ന ആളുകളെ കൊണ്ട് ഇടതു പക്ഷത്തിന് അനുകൂലമായി പ്രചാരണം നടത്തുവാൻ ശ്രദ്ധിച്ച സർക്കാർ കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ആണ് ശ്രമിച്ചത്. അതിൽ നിന്ന് എന്തെങ്കിലും ലാഭം ലഭിക്കുമോ എന്നായിരുന്നു സർക്കാരിന്റെ നിലപാട്.

കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എറണാകുളം ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം ആണ് തൃക്കാക്കരയിൽ ഉണ്ടായ വിജയത്തിന്റെ പ്രധാനകാരണം. കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കാണുന്ന ബി ജെ പി ക്ക്‌ മതേതര കേരളം നൽകുന്ന മുന്നറിയിപ്പാണ് തൃക്കാക്കരയിൽ വിജയം എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അഭിപ്രായപ്പെട്ടു.


മതേതര കേരളത്തിന്റെ മനസ്സ് യൂ ഡി എഫ് ന് ഒപ്പം -രാജു കല്ലുംപുറം

മനാമ : ഉപ തെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിൽ യു ഡി എഫ് നേടിയ ഉജ്വല വിജയം മതേതര കേരളം ഐക്യ ജനാധിപത്യ മുന്നണിക്ക് ഒപ്പമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപെട്ടു. സംസ്ഥാന – കേന്ദ്ര സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കൊണ്ട് നേരിട്ട തെരഞ്ഞെടുപ്പിൽ ജാതി – മത, വർഗീയ ശക്തികൾ എല്ലാം ഐക്യ ജനാധിപത്യമുന്നണിക്ക് എതിരെ ആയിരുന്നു. പി ടി തോമസ് എക്കാലവും ഉയർത്തി പിടിച്ച മൂല്യങ്ങളിൽ തൃക്കാക്കരയിലെ ജനങ്ങൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കും എന്നതിന് തെളിവാണ് ഉപ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!