മനാമ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഉമ തോമസ് നേടിയ വിജയം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ചും വ്യാപാരസ്ഥാപനങ്ങളിൽ മധുരവിതരണം നടത്തിയും ആഘോഷിച്ചു. ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ അതത് ഏരിയകളിലും വിജയാഘോഷം സംഘടിപ്പിച്ചു.
ദേശീയ ആക്ടിങ് പ്രസിഡന്റ് പി.എം. രഞ്ജിത്, സെക്രട്ടറി ബെൻസി ഗനിയുഡ്, ട്രഷറർ വിനോദ് ആറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. ഇലക്ഷനോടനുബന്ധിച്ച് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഭൂരിപക്ഷ പ്രവചന മത്സരത്തിലെ വിജയി ഹമദ് ടൗൺ ഏരിയ കമ്മിറ്റി അംഗം ശരത് ബാബുവിന് സമ്മാനം നൽകി.